വിഷു - ഈസ്റ്റർ ആഘോഷങ്ങൾക്കൊരുങ്ങി മലയാളികൾ; സംസ്ഥാനത്ത് വിഷു വിപണികൾ സജീവം; പള്ളികളിൽ ഓശാന ഞായറിനുള്ള ഒരുക്കങ്ങൾ പൂർണ്ണം.

സംസ്ഥാനത്ത് വിഷു വിപണികൾ സജീവം. വിഷുവിന്റെ വരവറിയിച്ച് വഴിയോരങ്ങളിൽ കണിക്കൊന്നകൾ നേരത്തെ തന്നെ വിരിഞ്ഞു കഴിഞ്ഞു. കണി ഒരുക്കാനും സദ്യവട്ടങ്ങൾക്കുമുള്ള സാധനങ്ങൾ വാങ്ങാൻ വിപണികളിൽ തിരക്കേറി. വിഷുക്കണിയിൽ പ്രധാനമായ കണി വെള്ളരി ഉൾപ്പടെ വിളവെടുക്കുന്ന തിരക്കിലാണ് കർഷകർ.

നാളെ ഓശാന ഞായര്‍. യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളില്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, കുരുത്തോല പ്രദക്ഷിണവും നടക്കും. ഇതോടെ വിശുദ്ധ വാരത്തിന് നാളെ തുടക്കമാകും.

Post a Comment

Previous Post Next Post