രാജ്യത്തെ പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മുദ്രാ യോജന വഴിയൊരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മുദ്ര വായ്പയും ഗുണഭോക്താവിന് മുന്നേറാനുള്ള അവസരവും അന്തസ്സും, ആത്മാഭിമാനവും പ്രാപ്യമാക്കി.
പ്രധാനമന്ത്രി മുദ്രാ യോജന 10 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ പദ്ധതി ഗുണഭോക്താക്കളുമായി തന്‍റെ വസതിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി- പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗവുമാണ് പദ്ധതി ഗുണഭോക്താക്കളില്‍ പകുതിയും. മുദ്രവായ്പ ലഭിച്ചവരില്‍ 70 ശതമാനംപേരും സ്ത്രീകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post a Comment