കണ്ണൂർ ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി കുടുംബം. ഭർതൃവീട്ടിലെ പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. കണ്ണൂർ പായം സ്വദേശി സ്നേഹയാണ് ഇന്നലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടിലെ അടുക്കള ഭാഗത്താണ് സ്നേഹയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭർതൃവീട്ടിൽ വെച്ച് സ്നേഹയ്ക്ക് നിരന്തരം ദേഹോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നാണ് കുടുംബക്കാർ പറയുന്നത്. ജിനീഷ് എന്ന യുവാവാണ് സ്നേഹയെ വിവാഹം ചെയ്തത്. നാല് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുണ്ട്. ജിനീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു.
Post a Comment