ഭാരതീയ റിസർവ് ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഫെഡറൽ ബാങ്ക് സഹകരണത്തോടുകൂടി കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി കോഴിക്കോട് ബ്ലോക്കിൽ നടത്തിവരുന്ന ഫെഡറൽ ആശ്വാസ് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലിങ്ങ് സെൻ്റർ കൗൺസിലറായി പ്രവർത്തിച്ചിരുന്ന ഡോ. ടി.കെ. റുഷ്ദ ഉന്നത ജോലി ലഭിച്ചതിനെ തുടർന്നു കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
ചടങ്ങിൽ സൊസൈറ്റി ഡയരക്ടർ ഡോ. അൽഫോൻസ മാത്യു അധ്യക്ഷതവഹിച്ചു. എക്സികുട്ടീവ് ഡയരക്ടർ മോഹനൻ കോട്ടൂർ ഉപഹാരസമർപ്പണം നടത്തി. വൈസ് പ്രസിഡണ്ട് എൻ.വി സുനി, കോ-ഓർഡിനേറ്റർ ഷീന മനോജ്, അക്ഷയ് പ്രമോദ്, കെ. മൊയ്തീൻ കോയ , ഡോ. ടി.കെ റുഷ്ദ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment