വയനാട്, ചൂരൽമല- മുണ്ടക്കൈ ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച വയനാട്  ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തതിനെത്തുടർന്നതാണ് ശനിയാഴ്ച നിർമാണം ആംഭിച്ചത്.  ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ തുടര്‍ന്ന് 17.77 കോടി രൂപ കൂടി കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുത്തത്. 

കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും പെട്ടെന്ന് തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. 

Post a Comment

Previous Post Next Post