കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

തൊഴിലവസരങ്ങളുള്ള കോഴ്‌സുകളുമായി അസാപ് കേരള

ഏപ്രില്‍ 12 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് (ഇ എ) ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ എന്നിവയാണ് കോഴ്‌സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. ഫോണ്‍ - 7907828369,  94959 99657  

ലേലം 16 ന്

ആര്‍ട്ട് ഗ്യാലറി ആന്റ് കൃഷ്ണമേനോന്‍ മ്യൂസിയം വളപ്പില്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള പഴശ്ശിരാജാ മ്യൂസിയത്തോട് ചേര്‍ന്ന് ഈസ്റ്റ് ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂകൂളിന്റെ കോമ്പൗണ്ടിലേയ്ക്ക് ചാഞ്ഞ് അപകടകരമായ അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മുള്ളുവേങ്ങ മരം ഏപ്രില്‍ 16 ന് രാവിലെ 11.30 ന് മ്യൂസിയം കോമ്പൗണ്ടില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. താല്പര്യമുള്ളവര്‍ക്ക് മരം പരിശോധിച്ച് ബോധ്യപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 11 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 11 ന് രാവിലെ 10.30 മണിക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ബികോം, പിജി, എംബിഎ എന്നീ യോഗ്യതകളുളള ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പാക്കിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, മാനേജര്‍, അക്കൗണ്ടന്റ്, എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 -2370176 

പുനഃലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖ ഓഫീസ് കോമ്പൗണ്ടില്‍ ഉണങ്ങി അപകടാവസ്ഥയിലായ പ്ലാവ് കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മുറിച്ചുമാറ്റിയത് വില്‍പ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള പുനഃലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു. 

പുനഃലേലം/ക്വട്ടേഷന്‍ ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓഫിസില്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചവരെ മാത്രം ഉള്‍പ്പെടുത്തി പരസ്യമായി ലേലം ചെയ്യും. ഫോണ്‍ - 0495 2414039, 2414863. 

എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 മുതല്‍ 36 വയസ്സ് വരെ. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക്് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 0495-2383780 

ടെന്‍ഡറുകള്‍ ക്ഷണിച്ചു

കോഴിക്കോട് സിറ്റി ജില്ല പോലീസ് മേധാവിയുടെ കര്യാലയത്തിലെയും സബ് യൂണിറ്റുകളിലെയും ലെസര്‍ജെറ്റ് പ്രിന്ററുകളുടെയും, ഇങ്ക്‌ജെറ്റ് പ്രിന്ററുകളുടെയും 2025-2026 സാമ്പത്തിക വര്‍ഷത്തെ അറ്റകുറ്റ പണികളും ടോണര്‍ റിഫില്ലിങ്ങും നടത്തുന്നതിനുവേണ്ടി താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഏപ്രില്‍ 20 നകം ജില്ല പോലീസ് ഓഫീസ്, മാനാഞ്ചിറ പി ഒ, കോഴിക്കോട് സിറ്റി, 673001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ - 0495 2722673.

അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.വനിത ഐടിഐ, ഐ എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടാം.

Post a Comment

Previous Post Next Post