സപ്ലൈകോ വിഷു - ഈസ്റ്റ‍ര്‍ ഫെയറുകള്‍ സംസ്ഥാനത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും.

­സപ്ലൈകോ വിഷു - ഈസ്റ്റ‍ര്‍ ഫെയറുകള്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഈ മാസം 19 വരെ പ്രവര്‍ത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. എല്ലാ താലൂക്കുകളിലെയും ഒരു പ്രധാന വില്‍പനശാല കേന്ദ്രീകരിച്ചാണ് ഫെയര്‍ ക്രമീകരിക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡിന്‍റെ വിഷു - ഈസ്റ്റര്‍ സഹകരണ ചന്തകളും വെള്ളിയാഴ്ച മുതല്‍ ഈ മാസം 21 വരെ  തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ മറ്റന്നാള്‍  നിര്‍വഹിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 170  കണ്‍സ്യൂമര്‍ ഫെഡ് വിപണന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ക്രമീകരിക്കുന്നത്. 

Post a Comment

Previous Post Next Post