കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

കുടിവെള്ള വിതരണം മുടങ്ങും

ഫ്ളോറിക്കന്‍ റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ ഇന്നും നാളെയും (ഏപ്രില്‍ 16, 17) എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, ഗാന്ധി റോഡ്, കാരപറമ്പ്, തടമ്പാട്ട് താഴം എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് ബാലുശ്ശേരി റോഡില്‍ അമ്പലത്തുകുളങ്ങര ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും

അമ്പലത്തുകുളങ്ങറ വെങ്ങോട്ട്താഴ റോഡില്‍ ബി സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 16) മുതല്‍ 30 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം 26 ന്

കോഴിക്കോട് ജില്ലാ വികസന സമിതിയുടെ ഈ മാസത്തെ യോഗം ഏപ്രില്‍ 26 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മെഡിക്കല്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയില്‍ പ്രായമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം: 1455 (ദിവസവേതനം). ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 21 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലിയിലുള്ളവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ അറിയിച്ചു.

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ്

കോഴിക്കോട് ഗവ.വനിത ഐടിഐയും ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജെന്റ് കമ്മറ്റിയും ചേര്‍ന്ന് ഏപ്രില്‍ മാസം ആരംഭിക്കുന്ന 90 ദിവസത്തെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ - 8086010400, 9539853888.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ  പ്ലേസ്‌മെന്റ് വിഭാഗത്തിലേക്ക് 50 വെബ്കാം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  പ്രിന്‍സിപ്പാള്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005. എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്  www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post