കണ്ണൂർ സര്‍വകലാശാലയ്ക്ക് കീഴിലെ ഒരു കോളേജിൽ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. കാസർഗോഡ് ഗ്രീൻ വുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി സി എ ചോദ്യപേപ്പർ ചോർന്നതായാണ് വിവരം. സര്‍വകലാശാല അധികൃതർ ബേക്കൽ പോലീസിലും കണ്ണൂർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
അതേസമയം പരീക്ഷ ചോദ്യപ്പേപ്പർ കോളേജിലേക്ക് മെയിൽ ചെയ്ത് ക്യാമ്പസ്സിൽ നിന്നും പ്രിന്‍റ് എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ആവശ്യപ്പെട്ടു.
Post a Comment