ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. കൊൽക്കത്തയിൽ രാത്രി 7.30 നാണ് മത്സരം.
സൂപ്പർ കപ്പ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് ഗോവയെ നേരിടും. ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 4.30 നാണ് മത്സരം. ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വച്ച അതേ സംഘം തന്നെയാകും ഗോകുലത്തിനായി സൂപ്പർ കപ്പിലും കളത്തിലിറങ്ങുക. 24 പേരുടെ സ്‌ക്വാഡിൽ 10 മലയാളി താരങ്ങളുണ്ട്.
Post a Comment