ചേമഞ്ചേരി :പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി പരിപാടിയുടെ ഭാഗമായി ആശുപത്രി പരിസരത്ത് നിന്നും കുനിയിൽ കടവ് പാലം വരെ കൂട്ടനടത്തം സംഘടിപ്പിച്ചു.
പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു സോമൻ,ബ്ലോക്ക് മെമ്പർ എംപി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ. സ്വാഗത പ്രസംഗവും പി എച് എൻ എസ് പ്രസന്ന നന്ദിയും പറഞ്ഞു
Post a Comment