കാലം ചെയ്ത മാര്‍പാപ്പയ്ക്ക് ലോകത്തിന്‍റെ ആദരം. പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കുന്ന എന്റെ മർത്യശരീരം വിശുദ്ധ മേരി മേജറിന്റെ പാപ്പൽ ബസലിക്കയിൽ വിശ്രമിക്കണമെന്നാണ് ആഗ്രഹം.2022 ജൂൺ 29-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയ ഉടമ്പടിയിലാണ് അന്ത്യ വിശ്രമ ഇടത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പ ഇങ്ങനെ ആഗ്രഹം പ്രകടിപ്പിച്ചത്.
കല്ലറ നിലത്തായിരിക്കണം; ലളിതമായി, പ്രത്യേക അലങ്കാരങ്ങളില്ലാതെ, ഫ്രാൻസിസ്കസ് എന്ന ലിഖിതം മാത്രം ഉൾക്കൊള്ളണം എന്നും ഉടമ്പടിയിൽ അദ്ദേഹം സൂചിപ്പിക്കുന്നു. സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച അന്തിമ തീരുമാനം നാളെ നടക്കുന്ന കര്ദിനാള്മാരുടെ യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
Post a Comment