ആഫ്രിക്കയുടെ കിഴക്കുള്ള ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനമുണ്ടായ സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊര്ജിതമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Post a Comment