ഓൺലൈൻ പണം തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്ക് നൽകിയ യുവാവ് അറസ്റ്റിൽ.

ഓണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ൾക്കുവേ​ണ്ടി പ​ണം കൈ​മാ​റാ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട​ക​ക്ക് വാ​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട യു​വാ​വി​നെ കാ​ക്ക​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ അ​ണി​യാ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​യാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്. ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ഹൈ​കോ​ട​തി ജ​ഡ്ജി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളെ വ​ള​യം പാ​റ​ക്ക​ട​വി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വി​ല്യാ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ന്റെ കെ​ണി​യി​ല​ക​പ്പെ​ട്ടാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വ് വാ​ട​ക​ക്ക് അ​ക്കൗ​ണ്ട് എ​ടു​ത്ത് ന​ൽ​കി​യ​ത്. ത​ന്റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ന്റെ എ.​ടി.​എം കാ​ർ​ഡ് അ​ട​ക്കം ത​ട്ടി​പ്പ് സം​ഘം കൈ​ക്കലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Post a Comment

Previous Post Next Post