ലോകാരോഗ്യ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ 2022, 2023 വർഷങ്ങളിലെ മികച്ച ഡോക്ടര്‍ അവാർഡുകൾ വിതരണം ചെയ്യും. സർക്കാര്‍ ആശുപത്രികളിൽ മുൻകൂർ ടോക്കൺ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം ലഭ്യമാണ്. ശേഷിക്കുന്ന ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം നിലവിൽ വരും. വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്.
Post a Comment