ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. വിടവാങ്ങിയത് നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്ന അതുല്യ പ്രതിഭ.

ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വവസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

 ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്കാരം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

Post a Comment

Previous Post Next Post