നിയമസഭകൾ പാസാക്കിയ ബില്ലുകള്‍ ദീർഘനാൾ പിടിച്ചുവെയ്ക്കുന്ന ഗവർണര്‍മാരുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി.

സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകള്‍ ദീർഘനാൾ പിടിച്ചുവെയ്ക്കുന്ന ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി. ഇത്തരത്തിൽ 10 ബില്ലുകളിന്മേൽ ഗവര്‍ണര്‍ അനുമതി വൈകിക്കുന്നത് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബ‍ഞ്ചിന്‍റെ ഉത്തരവ്.

 നിയമസഭ രണ്ടാമതും പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് വിടുന്ന നടപടിയെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് അയക്കുകയോ, തിരിച്ചയയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത് മൂന്ന് മാസത്തിനുള്ളില്‍ ചെയ്യേണ്ടതാണ്. നിയമസഭ രണ്ടാമതും പാസ്സാക്കിയ ബില്ലുകളിന്മേല്‍ ഗവര്‍ണര്‍മാര്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.ഗവർണർമാർക്ക് ബില്ലുകൾ വീറ്റോ ചെയ്യാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. 

Post a Comment

Previous Post Next Post