ലഹരിക്കെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സുപ്രധാന യോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും.

ലഹരിക്കെതിരായ ക്യാമ്പയിനിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ രണ്ട് യോഗങ്ങൾ തിരുവനന്തപുരത്ത് ചേരും.

രാവിലെ 11.30 ന് മതമേലധ്യക്ഷൻമാരുമായാണ് ആദ്യ യോഗം. വൈകുന്നേരം 3.30 ന് സർവ്വകക്ഷിയോഗവും ചേരും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും യോഗം ചേരുക. ലഹരിക്കെതിരെ വിപുലമായ കര്‍മ പദ്ധതിക്ക് രൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്. 

Post a Comment

Previous Post Next Post