കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും വേഗത്തിൽ വിചാരണ നടത്തുന്നതിനുമായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി.
ഇത്തരം കേസുകളിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കീഴ്‌ക്കോടതികൾക്ക് നിർദ്ദേശം നൽകണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിർദ്ദേശിച്ചു.
ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിയ കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. നീതി നടപ്പാക്കുന്നതിലെ കാലതാമസം തടയാൻ ഇത്തരം കേസുകൾ ദിവസേന കേൾക്കണമെന്നും കോടതി ഉത്തരവിട്ടു.
Post a Comment