പത്തനംതിട്ടയില്‍ കോവി‍ഡ് ബാധിതയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ.

പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചകേസില്‍ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ . പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020-ല്‍  കോവിഡ് സെന്‍ററിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുംവഴിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.  

തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷത്തി 8,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അന്വേഷണം സങ്കീര്‍ണ്ണമായിരുന്നെങ്കിലും പീഡനത്തിനിരയായ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം മുന്നോട്ടുവന്നത് അന്വേഷണത്തിന് ഗുണകരമായെന്ന്  അഡീഷണല്‍ എസ്. പി - ആര്‍ ബിനു അറിയിച്ചു.


Post a Comment

Previous Post Next Post