ലഹരിക്കെതിരായ പോരാട്ടം സംസ്ഥാനത്ത് വിജയകരമാക്കുന്നതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംസ്ഥാനത്ത് വിപുലമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ ഉറപ്പുവരുത്തിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മതപഠന ശാലകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനും, മതമേലധ്യക്ഷന്മാരുടെ യോഗത്തിനും ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.
Post a Comment