കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

എ ഐ ഉപയോഗത്തില്‍ പരിശീലനം

സംരംഭങ്ങളില്‍ എ ഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calender/ വെബ്സൈറ്റ് വഴി ഏപ്രില്‍ 23നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922800.

അതിഥി അധ്യാപകരുടെ ചുരുക്കപ്പട്ടിക: അപേക്ഷ ക്ഷണിച്ചു

താനൂര്‍ സിഎച്ച്എംകെഎം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, വിഭാഗങ്ങളില്‍ അതിഥി അധ്യാപകരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ  തപാല്‍ മുഖേനയോ നേരിട്ടോ കോളേജില്‍ സമര്‍പ്പിക്കണം. officetanur@gmail.com വഴിയും അപേക്ഷിക്കാം. ഫോണ്‍: 0494 2582800 9188900200.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആര്‍ബിഎസ്‌കെ നഴ്സ്, ജെപിഎച്ച്എന്‍, സ്റ്റാഫ് നഴ്സ് (യുഎച്ച്ഡബ്ല്യൂസി), ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിനകം ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. 

അസാപ് ജോബ് ഫെയര്‍ 26ന്

അസാപ് കേരള ലക്കിടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26ന് രാവിലെ 9.30ന് ജോബ് ഫെയര്‍ നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എംബിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവര്‍ https://forms.gle/L84BUYCg3QNfARB17 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 919495999667.

യു പി എസ് സി പരീക്ഷ പരിശീലനം

കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2026ലെ യു പി എസ് സി പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. 

ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി 

നെഹ്റു യുവകേന്ദ്ര, യുവ ഭാരത് സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കാലിക്കറ്റ് ബൈക്ക് ക്ലബ് എന്നിവ ചേര്‍ന്ന് ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ സനൂപ് സംസാരിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് ബേപ്പൂര്‍ ഓള്‍ഡ് മിലിറ്ററി റോഡില്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 22) മുതല്‍  പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എലത്തൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ 2025-26 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരാകണം. അപേക്ഷയോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് എന്നിവ മെയ് 10നകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോം ഓഫീസില്‍ ലഭിക്കും. 
ഫോണ്‍: 9526679624. 

യോഗ ട്രെയിനര്‍ നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 28ന് രാവിലെ 10.30ന് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2460724.

തൊഴില്‍ പരിശീലന കോഴ്സ് 

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ് (ഡിഎഫ്എ), ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 8891370026, 0495 2370026.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

കോഴിക്കോട് ഗവ. വനിത ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 9746953685 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം 

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ 'കളക്ടര്‍ക്കൊരു കത്ത്' ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി ഉപയോഗത്തിന് പ്രേരകമാകുന്ന സാഹചര്യങ്ങള്‍ എന്നിവയെ കുറിച്ച ആശങ്കകള്‍, പരാതികള്‍, മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍, അവബോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ തുടങ്ങിയവ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടറെ കത്തിലൂടെ അറിയിക്കാം.
ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജന കൂട്ടായ്മയില്‍ പ്രചാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍. ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന പുതുലഹരിയിലേക്ക് #Sharelovenotdrugs പരിപാടിയോടനുബന്ധിച്ച് നശാ മുക്ത് അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ പിന്തുണയിലാണ് ക്യാമ്പയിന്‍. 
കത്തുകള്‍ ഏപ്രില്‍ 30നകം ജില്ലാ കളക്ടര്‍, നമ്മുടെ കോഴിക്കോട് മിഷന്‍ റൂം, സി ബ്ലോക്ക്, രണ്ടാംനില, കോഴിക്കോട്, 673020 വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2370200.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 13ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗത്തിനായി സ്റ്റേജ്, സദസ്സ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയവ ഒരുക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ ഇനത്തിന്റെയും നിരക്ക് പ്രത്യേകം കാണിക്കണം. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2370225.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള, മെയ് 13ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എന്‍വലപ്പ് എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പേപ്പര്‍ ക്വാളിറ്റി ക്വട്ടേഷനില്‍ വ്യക്തമാക്കണം. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2370225.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള, മെയ് 13ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കി സ്ഥാപിക്കുന്നതിനും പരിപാടികള്‍ കഴിഞ്ഞ ശേഷം അവ നീക്കം ചെയ്യുന്നതിനും വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രചാരണ ബോര്‍ഡുകളുടെ പ്രിന്റിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫിക്സിംഗ് എന്നിവക്കുള്ള നിരക്ക് പ്രത്യേകം സൂചിപ്പിക്കണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 25ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2370225.

Post a Comment

Previous Post Next Post