അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 2024ല്‍ 38 അമീബിക് മസ്തിഷ്ക ജ്വര കേസുകളും 8 മരണവുമാണ് ഉണ്ടായത്. ഈ വര്‍ഷം ഇതിനകം 12 കേസുകളും 5 മരണവും ഉണ്ടായതായും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post