ടോൾ പ്ലാസകളിൽ , ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അടുത്ത മാസം ഒന്ന് മുതൽ പദ്ധതി നിലവിൽ വരുമെന്ന ചില മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ദേശീയ ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അതെ സമയം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന ANPR സംവിധാനവുമായി നിലവിലെ FASTag സംയോജിപ്പിച്ചുകൊണ്ടുള്ള നൂതന സംവിധാനം തിരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു .
Post a Comment