കോന്നി ആനക്കൊട്ടിലിൽ കോണ്‍ക്രീറ്റ് തൂണ് വീണ് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയെന്നു കണ്ടെത്തൽ. തുടര്‍ന്ന് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള Section Forest Officer ആര്‍. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും സസ്പെന്‍റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ നിര്‍ദേശം പ്രകാരം ആണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അതേസമയം മരിച്ച കുട്ടിയുടെ മൃതദേഹം നാളെ കടമ്പനാട്ടെ വീട്ടിൽ സംസ്കരിക്കും.
Post a Comment