സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം  മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുവനന്തപുരത്ത് നിര്‍വഹിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി.എന്‍. കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം പൃത്ഥ്വിരാജ് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം ഉര്‍വശിക്കും ബീനാചന്ദ്രനും സമ്മാനിച്ചു. 48 ചലച്ചിത്ര  പ്രതിഭകള്‍ക്കാണ് ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചത്.

Post a Comment

Previous Post Next Post