കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാലു വയസുകാരൻ കോൺക്രീറ്റ് തൂൺ ഇളകി വീണ് മരിച്ചു. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ മകൻ അഭിരാം ആണ് മരിച്ചത്. നടപ്പാതയുടെ വശത്തെ തൂണുകളിലൊന്നിൽ ചാരി നിന്ന് കുട്ടി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണാണ് കുട്ടിയുടെ ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസും വനംവകുപ്പും പരിശോധന നടത്തും. സംഭവത്തെ തുടർന്ന് കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു.
Post a Comment