ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം എസ് സി തുർക്കിയെ ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തി. യൂറോപ്പിലേക്കുള്ള പ്രതിവാര ജേഡ് സെർവീസിന്‍റെ ഭാഗമായാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞത്ത് എത്തുന്ന 257 ആമത്തെ കപ്പലാണ് എം എസ് സി തുർക്കിയെ.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു തുറമുഖത്ത് ഇത്രയും വലിയ കപ്പല്‍ ബര്‍ത്ത് ചെയ്യുന്നത്. പ്രതിമാസം ഒരു ലക്ഷത്തോളം കണ്ടയിനറുകള്‍ കൈകാര്യം ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ചരക്ക് നീക്കത്തിൽ ദക്ഷിണേന്ത്യയിൽ നിലവില്‍ ഒന്നാം സ്ഥാനത്താണുള്ളത്.
Post a Comment